Currency

തീര്‍ഥാടകര്‍ക്കായി മക്കയില്‍ സ്മാര്‍ട്ട് ബസുകള്‍ വരുന്നു

സ്വന്തം ലേഖകന്‍Sunday, February 3, 2019 3:27 pm

മക്ക: മക്കയില്‍ തീര്‍ഥാടകര്‍ക്കായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്മാര്‍ട്ട് ബസ്സുകള്‍ ഒരുങ്ങുന്നു. തീര്‍ഥാടകരുടെ യാത്ര സുഖമമാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാക്കും. മക്കയിലെ പൊതു ഗതാഗത സംവിധാനം മെച്ചപെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഇതിനായി സൗദി കമ്പനിയായ ‘നസ്മ’, സ്പാനിഷ് കമ്പനിയായ ടി.എന്‍.സിയുമായി കരാര്‍ ഒപ്പുവെച്ചു. മക്ക വികസന അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. 3.2 ബില്യന്‍ റിയാലാണ് ചെലവ്. അറുപതും നാല്‍പതും സീറ്റുകളുള്ളതാണ് ബസ്സുകള്‍. ഈ ശ്രേണിയില്‍ പെട്ട നാനൂറ് ബസ്സുകളാണ് പുറത്തിറക്കുക. അത്യാധുനിക സംവിധാനങ്ങളോടെയാണ് ബസ്സുകള്‍. പൊതു ഗതാഗത സംവിധാനം ശക്തമാകുന്നതോടെ തിരക്ക് കുറക്കാനുമാകും. പരിസ്ഥിതി സൗഹൃദമായിരിക്കും ഇവ.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍, വൈഫൈ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. 2020 ആദ്യ പാദത്തിലാണിവ നിരത്തിലിറങ്ങുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x