
മക്ക: ഹജ്ജ് തീര്‍ഥാടകര്‍ക്ക് നീങ്ങേണ്ട ദിശകളും വഴിയും കാണിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. മിനയില്‍ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണങ്ങള്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി. ഹാജിമാര്‍ പ്രയാസത്തിലായാലും കാര്‍ഡ് വഴി തെളിയിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും മിനായിലെത്തുന്ന കാല്‍ ലക്ഷം ഹാജിമാരിലാകും പരീക്ഷണം.
ഹജ്ജിനെത്തുന്ന ഓരോ തീര്‍ഥാടകന്റേയും നീക്കങ്ങളറിഞ്ഞ് സഹായിക്കാനാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി. തീര്‍ഥാടകന്റെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ വിശദാംശങ്ങളും കാര്‍ഡിലുണ്ടാകും. എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ ട്രാക്ക് ചെയ്യാനും സ്മാര്ട്ട് കാര്‍ഡ് വഴി ട്രാക്ക് ചെയ്ത് സഹായമെത്തിക്കാനാകും. ആദ്യ ഘട്ടത്തില്‍ മിനായില്‍ മാത്രമാണ് പദ്ധതി. വിജയകരമായാല്‍ പദ്ധതി മുഴുവന്‍ ഹജ്ജ് മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മിനായില്‍ സ്ഥാപിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുക. കാര്‍ഡുകള്‍ ഒരു റീചാര്‍ജും കൂടാതെ ആറു മാസം പ്രവര്‍ത്തിക്കും. ഹജ്ജിനെത്തുന്നവരില്‍ ഭൂരിഭാഗവും പ്രായമേറിയവരാണ്. ഇരുപത് ലക്ഷത്തിലേറെ വരുന്ന ഹാജിമാരില്‍ ഏറെപ്പേരെ കാണാതാകാറുമുണ്ട്. അതി വേഗത്തില്‍ ഇവര്‍ നില്‍ക്കുന്ന സ്ഥാനം കണ്ടു പിടിക്കാനും പുതിയ പദ്ധതി സഹായിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.