
റിയാദ്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കീഴിലുമുള്ള തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ട് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടക്കുമെന്ന് പുകവലി വിരുദ്ദ നിയമത്തില്‍ വ്യക്തമാക്കുന്നു. സിഗരറ്റ്, ഷീഷ പോലുള്ള എല്ലാത്തരം പുകവലിയ്ക്കും നിരോധനമുണ്ട്.
ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം പുകവലി നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കണം. തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നേരത്തെ തന്നെ പുകവലി നിരോധിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.