Currency

സമൂഹ മാധ്യമങ്ങളില്‍ വിദ്വേശ പ്രചരണം; സൗദിയില്‍ നടപടി കര്‍ശനമാക്കി

സ്വന്തം ലേഖകന്‍Tuesday, December 24, 2019 10:41 am

റിയാദ്: സൗദിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേശ പ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി സുരക്ഷാ വിഭാഗം. ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ പലരും സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചൈത് വര്‍ഗീയതയും, വിഭാഗിയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപശി ശക്തമാക്കിയത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി മെസ്സേജുകള്‍ അയച്ചു തുടങ്ങി.

ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുവാനും അതികൃതര്‍ നിര്‍ദ്ദേശം നല്‍കി. സമൂഹ മാധ്യമങ്ങള്‍ വഴി മത വിദ്വേഷ, വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പ് നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സോഷ്യല്‍ മീഡിയാ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പതിനഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x