ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രീതിയില്‍ മധുരം കലര്‍ത്തി ഡെക്കറേറ്റ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കും സെലക്ടീവ് ടാക്സ് ഈടാക്കാനും ആലോചനയുണ്ട്.
റിയാദ്: ഗ്യാസ് കലര്‍ന്ന ശീതളപാനീയങ്ങള്‍ക്ക് സൗദി അറേബ്യ വില വർധിപ്പിക്കുന്നു. അമ്പത് ശതമാനമാണ് വിലവർധന. ഇതോടൊപ്പം കൂടുതൽ വസ്തുക്കൾക്ക് സെലക്റ്റീവ് ടാക്സ് ഈടാക്കുകയും ചെയ്യും. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രീതിയില്‍ മധുരം കലര്‍ത്തി ഡെക്കറേറ്റ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കും സെലക്ടീവ് ടാക്സ് ഈടാക്കാനും ആലോചനയുണ്ട്.
സെലക്ടീവ് ടാക്സുകളുടെ പരിധിയില്‍ കൂടുതല്‍ വസ്തുക്കള്‍ ഉള്‍പ്പെടുത്തുവാന്‍ സൗദി റവന്യു ആന്റ് ടാക്സ് അതോറിറ്റിയാണ് തീരുമാനിച്ചത്. ധനമന്ത്രിയുടെ തീരുമാനം വന്നാല്‍ ഉടന്‍ തന്നെ ചില വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സെലക്ടീവ് ടാക്സ് പ്രാബല്യത്തിൽ വരും. ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറക്കുക എന്നതാണ് സര്‍ക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.