Currency

പൊതുമേഖലയിലെ സ്വദേശിവത്കരണം: കുവൈറ്റ് ഉടൻ നിയമനിർമ്മാണം നടത്തും

സ്വന്തം ലേഖകൻSunday, January 21, 2018 9:28 am

കുവൈറ്റ് സിറ്റി: പൊതുമേഖലയിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്നു കുവൈറ്റ്. സ്വദേശിവത്കരണം നിയമപരമാക്കാന്‍ സ്വദേശിവത്കരണ എംപ്ലോയ്‌മെന്റ് ഉന്നതതലസമിതി പുതിയ നിയമനിര്‍മ്മാണത്തിന് തുടക്കമിട്ടതായി പാര്‍ലമെന്റ് അംഗം സാലെ അഷൂര്‍ അറിയിച്ചു.

വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനു നിലവിലുള്ള പദ്ധതികൾ, അടുത്ത അഞ്ചുവർഷത്തിനകം നടപ്പാക്കേണ്ട സ്വദേശിവത്കരണ തോത് എന്നിവ സംബന്ധിച്ച കാര്യങ്ങളിലും ഏകദേശ ധാരണയായിട്ടുണ്ട്. നിയമനം സംബന്ധിച്ചു വ്യക്തമായ തീരുമാനമെടുക്കുന്നതിന് ആ‍വശ്യമായ സ്ഥിതിവിവരക്കണക്ക് ലഭ്യമാക്കാനും തീരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x