Currency

പാചകവാതക സിലിണ്ടർ കൊണ്ട് പോകാൻ വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് നിർബന്ധമാക്കുന്നു

സ്വന്തം ലേഖകൻFriday, September 23, 2016 2:27 pm

പാചക വാതക സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് വേണമെന്ന നിയമം നവംബർ ഒന്ന് മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരും.

കുവൈറ്റ് സിറ്റി: പാചക വാതക സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് വേണമെന്ന നിയമം നവംബർ ഒന്ന് മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരും. സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനിടെ ഗ്യാസ് ചോർച്ചയും അനുബന്ധ അപകടങ്ങളും കൂടിയ സാഹചര്യത്തിലാണു ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന് ഫയര്‍ സര്‍വീസ് ഡയറക്റ്ററേറ്റിലെ സുരക്ഷാ കാര്യ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖാലിദ് ഫഹദ് അറിയിച്ചു.

എൽപിജി സിലിണ്ടർ കൊണ്ടുപോകേണ്ട വാഹനങ്ങൾ ഇനി ജനറല്‍ ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഇതു സംബന്ധിച്ച ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. അല്ലാത്തപക്ഷം ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ സിലിണ്ടർ കൊണ്ടുപോകുന്നതിനു പിടിക്കപ്പെടൂന്നവരിൽ നിന്നും 500 ദിനാർ വീതം പിഴ ഈടാക്കും.

പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്നതായിരിക്കില്ലെന്നും സിലിണ്ടർ കൊണ്ട് പോകാൻ പര്യാപ്തമായ, അപകടസാധ്യത ഇല്ലാത്തതുമായ വാഹനങ്ങൾക്ക് ലൈസന്‍സ് ലഭിക്കുവാൻ ഫയര്‍ സര്‍വീസ് ഡയറക്റ്ററേറ്റിന്റെ സെക്യൂരിറ്റി വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x