Currency

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധനക്കായി പ്രത്യേക സമിതി രൂപീകരിക്കും

സ്വന്തം ലേഖകന്‍Sunday, October 14, 2018 11:47 am

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതി രൂപീകരിക്കുന്നു. വിവിധ മന്ത്രാലങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാകും സമിതി. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും നിയമലംഘനങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.

സ്‌കൂള്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ഫീസ് ഘടന തുടങ്ങിയവയെല്ലാം പ്രത്യേക സമിതി പരിശോധിക്കും. ചില സ്‌കൂളുകളില്‍ മുന്‍കാലങ്ങളില്‍ കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ തുടര്‍ പരിശോധനയും സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അപേക്ഷകള്‍ സമര്‍പ്പിച്ചവരുടെ ആവശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തിലും പ്രത്യേക സമിതി നേരിട്ടുള്ള വിവരശേഖരണം നടത്തുമെന്നു വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x