അഞ്ച് ദിവസത്തേക്കാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. മെയ് 23 മുതല്‍ മെയ് 28 വരെയുള്ള കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. അതേസമയം, 12 രൂപ എന്നത് ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രമാണ്.
ന്യൂഡല്‍ഹി: സ്വകാര്യ വിമാന കമ്പനികള്‍ തമ്മിലുള്ള നിരക്ക് യുദ്ധത്തിനിടയില്‍ ഞെട്ടിക്കുന്ന ഓഫറുമായി സ്‌പൈസ്‌ജെറ്റ്. വെറും 12 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് സ്‌പൈസ്‌ജെറ്റ് ഒരുക്കുന്നത്. സ്‌പൈസ്‌ജെറ്റിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കമ്പനി പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് ദിവസത്തേക്കാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. മെയ് 23 മുതല്‍ മെയ് 28 വരെയുള്ള കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. അതേസമയം, 12 രൂപ എന്നത് ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രമാണ്.
സര്‍ചാര്‍ജും നികുതിയും ഇതില്‍ ഉള്‍പ്പെടില്ല. ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ജൂണ്‍ 26 മുതല്‍ 2018 മാര്‍ച്ച് 24 വരെ യാത്ര ചെയ്യാന്‍ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.