
ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് കിടിലന്‍ ഓഫറുകളുമായി സ്പൈസ് ജെറ്റ് രംഗത്ത്. ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 888 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 3, 499 രൂപ മുതലുമാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. ‘മണ്‍സൂണ്‍ സെയിലിന്റെ’ ഭാഗമായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 2 ന് ആരംഭിച്ച ഓഫര്‍ ജൂലൈ 6ന് അവസാനിക്കും. സ്‌പൈസ് ജെറ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് 2019 സെപ്റ്റംബര്‍ 25 വരെയുള്ള ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
മണ്‍സൂണ്‍ സെയില്‍’ പ്രകാരമുള്ള സീറ്റുകളുടെ എണ്ണം സ്പൈസ് ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും ഓഫര്‍ ലഭിക്കുക എന്ന് സ്പൈസ് ജെറ്റ് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചാനലുകളിലൂടെയുമുള്ള ബുക്കിംഗുകള്‍ക്ക് സ്പൈസ് ജെറ്റിന്റെ ‘മണ്‍സൂണ്‍ സെയില്‍’ ഓഫര്‍ ബാധകമാണ്. സ്പൈസ്‌ജെറ്റ് ഡോട്ട് കോമില്‍ നിന്ന് ബുക്ക് ചെയ്യുകയാണെങ്കില്‍, ഭക്ഷണം, സീറ്റുകള്‍, സ്പൈസ് മാക്സ് എന്നിവയില്‍ 25% കിഴിവ് ഉള്‍പ്പെടെയുള്ള എക്സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കും.
വണ്‍വേ ടിക്കറ്റിന് മാത്രമാണ് കിഴിവ് ബാധകമാകുക. ഈ ഓഫര്‍ മറ്റ് ഓഫറുകളുമായി സംയോജിപ്പിക്കാന്‍ കഴിയില്ല. കൂടാതെ ഗ്രൂപ്പ് ബുക്കിംഗുകള്‍ നടത്തുന്നവര്‍ക്കും ഇത് ബാധകമല്ലെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. മണ്‍സൂണ്‍ സാധാരണയായി ഇന്ത്യയിലെ എയര്‍ലൈനുകള്‍ക്ക് തിരക്ക് കുറഞ്ഞ മാസമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.