Currency

കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുമായി സ്‌പൈസ് ജെറ്റ്; 46 പുതിയ വിമാനങ്ങള്‍

സ്വന്തം ലേഖകന്‍Monday, September 30, 2019 1:47 pm

മുംബൈ: കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുമായി സ്‌പൈസ് ജെറ്റ്. ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ ഒരു നിശ്ചിത കാലയളവിലേക്ക് വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ട് 46 പുതിയ ഫ്‌ലൈറ്റുകള്‍ കൂടി ഉണ്ടാകും. സ്‌പൈസ് ജെറ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

പുണെ-ജോധ്പൂര്‍, ചെന്നൈ-ദുര്‍ഗാപൂര്‍ (ഉദാന്‍ പദ്ധതി പ്രകാരം), മുംബൈ-ജോധ്പൂര്‍, ബംഗളൂരു-ഗുവാഹത്തി, ചെന്നൈ-വിശാഖപട്ടണം, ചെന്നൈ-ജയ്പൂര്‍, വിജയവാഡ-വിശാഖപട്ടണം, ഹൈദരാബാദ്-ഔറംഗബാദ് മേഖലകളിലാണ് പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുന്നത്. രാജ്‌കോടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

കൂടാതെ, ചെന്നൈ- പട്‌ന, അഹമ്മദാബാദ്- ജോധ്പൂര്‍, സൂററ്റ്- ഉദയ് പൂര്‍ മേഖലകള്‍ക്കിടയില്‍ സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്‌പൈസ് ജെറ്റിന്റെ നെറ്റ്വര്‍ക്കിലേക്ക് പുതിയ നഗരങ്ങളും ഫ്‌ലൈറ്റുകളും ഉള്‍പ്പെടുത്തി രാജ്യത്തിന്റെ ഇതുവരെ ബന്ധിപ്പിക്കപ്പെടാത്ത സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x