Currency

സൗദിയില്‍ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവം

സ്വന്തം ലേഖകന്‍Sunday, June 17, 2018 11:26 am

റിയാദ്: സൗദിയില്‍ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവമായി. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത്. ജോലി സൗകര്യം ലക്ഷ്യം വെച്ചാണ് പലരും സ്വന്തം വാഹനം വാങ്ങുന്നത്. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്.

ജൂണ്‍ 24ന് വാഹനം റോഡിലിറക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണിവര്‍. ചരിത്ര നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ട് രാജ്യത്തെ പുരുഷ ജനത. ഒരാഴ്ച ശേഷിക്കെ സര്‍വ സജ്ജമാണ് ട്രാഫിക് വിഭാഗവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x