Currency

ക്രിമിനല്‍ പരാതികള്‍ മെട്രാഷ് 2 വിലൂടെ അറിയിക്കാം

സ്വന്തം ലേഖകന്‍Tuesday, April 21, 2020 1:10 pm

ദോഹ: ക്രിമിനല്‍ പരാതികള്‍ ഇനി മുതല്‍ മെട്രാഷ് 2 വിലൂടെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വകുപ്പിനെ അറിയിക്കാം. കോവിഡ്-19 സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം.

പരാതി സമര്‍പ്പിക്കാനായി മെട്രാഷ് 2 വില്‍ പ്രവേശിച്ച ശേഷം ‘കമ്യൂണിക്കേറ്റ് വിത്ത് അസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്രിമിനല്‍ പരാതി (സുരക്ഷാ വകുപ്പ്) എന്നത് തിരഞ്ഞെടുക്കണം. അതിന് ശേഷം സുരക്ഷാ വകുപ്പ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഏത് തരം പരാതി ആണ് എന്നത് തിരഞ്ഞെടുക്കണം. അതിന് ശേഷം കൃത്യമായ ലൊക്കേഷന്‍ സഹിതം പരാതി എഴുതി സബ്മിറ്റ് ചെയ്യണം.

പരാതി എഴുതി തയ്യാറാക്കി അതില്‍ പരാതിക്കാരന്‍ ഒപ്പുവെച്ചതിന്റെ പകര്‍പ്പും നിര്‍ബന്ധമായും പരാതിക്കൊപ്പം സമര്‍പ്പിക്കണം. അതിന് ശേഷം സെന്‍ഡ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പരാതി ബന്ധപ്പെട്ട അധികൃതര്‍ക്ക് ലഭിക്കും. പരാതി ലഭിച്ചാലുടന്‍ സുരക്ഷാ വകുപ്പ് അധികൃതര്‍ പരാതിക്കാരനുമായി ബന്ധപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x