
റിയാദ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പരിശോധന സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. സെപ്തംബര്‍ 11ന് ആരംഭിച്ചതാണ് നാലു മേഖലയിലെ സ്വദേശി വത്കരണം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാം ഘട്ടമാണിത്. ടെക്‌സ്‌റ്റൈല്‍, വാഹന വില്‍പന, വീട്ടുപകരണ മേഖലയിലയിലാണ് പരിശോധന. റിയാദില്‍ നടത്തിയ പരിശോധനയില്‍ 170 സ്ഥാപനങ്ങള്‍ക്കു കൂടി മുന്നറിയിപ്പ് നോട്ടീസ് നല്‍കി.
റിയാദ്, ജിദ്ദ, ഖസീം, മക്ക, മദീന തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ ശക്തമാണ് പരിശോധന. രാജ്യത്തൊട്ടാകെ പതിനായിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയായി. റിയാദില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം കടകളില്‍ പരിശോധന നടത്തി.
ജിദ്ദയിലും മക്കയിലുമായി മുവ്വായിരത്തിലേറെ കടകളില്‍ പരിശോധന പൂര്‍ത്തിയാക്കി. നിയമം പാലിക്കാത്ത വിവിധ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പിഴ ഈടാക്കി. മുന്നറിയിപ്പ് നല്‍കി നിരവധി സ്ഥാപനങ്ങളുടെ ഫോട്ടോ പകര്‍ത്തിയിട്ടുണ്ട്. സ്വദേശികളെ നിയമിക്കാത്ത പക്ഷം ഇവര്‍ക്ക് അടുത്ത ഘട്ടത്തില്‍ കനത്ത പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.