
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് ഭരണകൂടം ആറ് മുസ്ലിം രാജ്യങ്ങളില്‍നിന്ന് യുഎസിലേക്ക് വരുന്നവർക്ക് ഏർപ്പെടൂത്തിയ യാത്രാവിലക്കിനു യുഎസ് സുപ്രീം കോടതി അനുമതി നൽകി. യാത്രാവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാപരമാണെന്ന വാദം സ്വീകരിച്ചിട്ടില്ലെങ്കിലും ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണു കോടതി നിലപാട്.
നേരത്തെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഹവായിലെ കോടതി ഉത്തരവിട്ടിരുന്നു. നിയമം സംബന്ധിച്ച വ്യവഹാരങ്ങള്‍ കീഴ് കോടതികളില്‍ ഇപ്പോഴും നടന്നു വരികയുമാണ്. ഉത്തരവ് വിവേചനപരമാണെന്നും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്.
ഇറാന്‍, ലിബിയ, യെമെന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ ഏഴുരാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കുന്ന ഉത്തരവ് ട്രംപ് കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറക്കിയത്. പിന്നീട് മാര്‍ച്ച് ആറിന് പുതുക്കിയ ഉത്തരവിൽ ഇറാഖിനെ ഒഴിവാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.