കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരനെ രക്ഷിക്കാൻ ആവശ്യമായി ഇടപെടലുകൾ നടത്തുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരനെ രക്ഷിക്കാൻ ആവശ്യമായി ഇടപെടലുകൾ നടത്തുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. തന്റെ പിതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ ശരദ് കോഹ്ലി ട്വിറ്ററില്‍ നടത്തിയ അഭ്യര്‍ഥന പരിഗണിച്ചാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.
കോടതി ഉത്തരവിനെത്തുടര്‍ന്ന് 2008 മെയ് മാസം മുതല്‍ കുവൈത്ത് വിടാനാവാത്ത അവസ്ഥയിലാണ് ശരദ് കോഹ്ലിയുടെ പിതാവ് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം കുവൈറ്റ് ഗവൺമെന്റുമായി ചർച്ച ചര്‍ച്ചചെയ്യാന്‍ കുവൈറ്റ് അംബാസഡറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.