മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഘാൻ വംശജനായ അമേരിക്കൻ പൗരൻ അഹമ്മദ് ഖാന്‍ റഹ്മിയെ വെടിവെപ്പിനു ഒടുവിലാണു എഫ്ബിഐ കസ്റ്റഡിയിൽ എടുത്തത്.
ന്യൂയോർക്ക്: മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഘാൻ വംശജനായ അമേരിക്കൻ പൗരൻ അഹമ്മദ് ഖാന്‍ റഹ്മിയെ വെടിവെപ്പിനു ഒടുവിലാണു എഫ്ബിഐ കസ്റ്റഡിയിൽ എടുത്തത്. ന്യൂജേഴ്സിയിലെ എലിസബത്തില്‍ നിന്നു നാലു മൈല്‍ അകലെ ലിന്‍ഡനില്‍നിന്നാണു പിടികൂടിയത്. റഹ്മിയും പോലീസും തമ്മില്‍ നടന്ന വെടിവയ്പില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്കും റഹ്മിക്കും പരിക്കേറ്റിറ്റുണ്ട്.
ശനിയാഴ്ച രാത്രി എട്ടരയോടെ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാസമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രഷകുക്കര്‍ ബോംബാണ് ഇവിടെ ഉപയോഗിച്ചത്. ഇവിടെയുള്ള സിസി കാമറയില്‍ റഹ്മിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നാണു റിപ്പോർട്ട്.
നേരത്തെ ന്യൂജേഴ്സിയിലെ സീസൈഡ്പാര്‍ക്കില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. എലിസബത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു പൈപ്പ്ബോംബുകള്‍ കന്റെത്തുകയും ചെയ്തിട്ടുണ്ട്. നിര്‍വീര്യമാക്കുന്നതിനിടയില്‍ ഇവയിൽ ഒരെണ്ണം പൊട്ടിത്തെറിച്ചു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.