
ദുബായ്: തല്‍കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതേ ദിവസം തന്നെ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റില്‍ നടന്നിരുന്ന ഓപ്പണ്‍ ഹൗസിന്റെ വേദി പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലാണ് കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
നിലവില്‍ തല്‍കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. ഇനി മുതല്‍ രാവിലെ ബി.എല്‍.എസ് കേന്ദ്രത്തില്‍ അപേക്ഷിച്ചാല്‍ വൈകുന്നേരം പാസ്‌പോര്‍ട്ട് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം കൂടി വന്നതോടെ സാധാരണ അപേക്ഷ നല്‍കുന്നവര്‍ക്കും മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ കഴിയുന്നുണ്ട്. ദിവസം ശരാശരി 850 പാസ്‌പോര്‍ട്ട് അപേക്ഷകളാണ് കോണ്‍സുലേറ്റില്‍ എത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.