ഇരട്ടിയിലേറെ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചിട്ടും മറ്റു ജിസിസി രാജ്യങ്ങളെ വെച്ചു നോക്കുമ്പോൾ ഏറ്റവും കുറവ് ടാക്സി നിരക്ക് കുവൈറ്റിൽ തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കുവൈറ്റ് സിറ്റി: പെട്രോൾ വിലവർദ്ധനവിന്റെ ഭാഗമായി അടുത്തിടെ കുവൈറ്റിൽ ബസ്, ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഇരട്ടിയിലേറെ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചിട്ടും മറ്റു ജിസിസി രാജ്യങ്ങളെ വെച്ചു നോക്കുമ്പോൾ ഏറ്റവും കുറവ് ടാക്സി നിരക്ക് കുവൈറ്റിൽ തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ആക്ടിങ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഹിയാണു ഇക്കാര്യം അറിയിച്ചത്.
ഇന്ധനവില വർദ്ധനവിന്റെ ഭാഗമായി ടാക്സി ഡ്രൈവർമാക്ക് ഉണ്ടാകാവുന്ന അമിതചിലവ് നികത്താനായിരുന്നു നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം. അതിനാൽ ടാക്സി ഡ്രൈവർമാർ മീറ്റർ നിരക്ക് മാത്രമേ ഈടാക്കാവൂ, അല്ലാത്തപക്ഷം ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണ്. വാഹനം കണ്ടുകെട്ടുന്നതുമായിരിക്കും – അദ്ദേഹം അറിയിച്ചു.
ടാക്സി ഡ്രൈവര്‍മാര്‍ അമിത നിരക്ക് ഈടാക്കിയാൽ വിദേശികള്‍ അടക്കമുള്ളവർക്ക് 999-888-777-25583666 എന്ന നമ്പറിലോ 112ലേക്കോ പരാതി അറിയിക്കാം. പുതുക്കിയ നിരക്ക് അനുസരിച്ച് റോമിംഗ് ടാക്സിയ്ക്ക് മിനിമം ചാർജ് 350 ഫിൽസ് ആയിരിക്കും. കോൾ ടാക്സിയ്ക്ക് 600 ഫിൽസും. അതേസമയം എയർപോർട്ട് ടാക്സികൾക്ക് 5കെഡി മുതൽ 18കെഡി വരെ നൽകേണ്ടിവരും. ഏതുതരം ടാക്സി ആണെന്നതനുസരിച്ചിരിക്കുമിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.