മീറ്ററില്ലാത്ത ടാക്‌സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് വാണിജ്യമന്ത്രാലയം അറിയിച്ചു. മീറ്ററില്‍ ക്രിത്രിമം കാണിക്കുക, ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യുക, അമിത നിരക്ക് ഈടാക്കുക തുടങ്ങിയ നടപടികള്‍ ശ്രദ്ധയില്‍ പെട്ടാലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: മീറ്ററില്ലാത്ത ടാക്‌സികള്‍ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് വാണിജ്യമന്ത്രാലയം അറിയിച്ചു. മീറ്ററില്‍ ക്രിത്രിമം കാണിക്കുക, ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ യാത്രക്കാരെ ചൂഷണം ചെയ്യുക, അമിത നിരക്ക് ഈടാക്കുക തുടങ്ങിയ നടപടികള്‍ ശ്രദ്ധയില്‍ പെട്ടാലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.പെട്രോള്‍ വിലവര്‍ധന മറയാക്കി ടാക്‌സി കമ്പനികള്‍ അമിതചാര്‍ജ് ഈടാക്കാനുള്ള സാധ്യത മുന്നില്‍കണ്ട് നിയമം കര്‍ശനമാക്കാനും ചൂഷണം തടയുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാനും വാണിജ്യ-അഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന യോഗത്തില്‍ തിരുമാനമായി.
പെട്രോള്‍ വില കൂടിയാല്‍ പോലും 450 കിലോമീറ്റര്‍ വരെ യാത്രചെയ്യാന്‍ പരമാവധി മൂന്നു ദിനാര്‍ മാത്രമേ ഫോര്‍ സിലിണ്ടര്‍ ടാക്‌സി കാറുകള്‍ക്ക് ഇന്ധന ചെലവ് വരുന്നുള്ളൂ എന്നായിരുന്നു വാണിജ്യമന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ടാക്സി നിരക്ക് വര്‍ധന തത്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് മന്ത്രാലയം.
നേഅരത്തെ, പെട്രോള്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം രാജ്യത്ത് നിരന്തരമായി ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ വാണിജ്യ മന്ത്രാലയം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തിരുമാനം ടാക്‌സി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികളായ മലയാളികളടക്കമുള്ള തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്. മീറ്റര്‍ നിരക്ക് അനുസരിച്ച് ഓടിയാല്‍ വലിയ നഷ്ടം സംഭവിക്കുമെന്നാണു തൊഴിലാളികളുടെ വാദം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.