
റിയാദ്: സൗദിയിലെ റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂളില്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വിദ്യാര്‍ഥികള്‍ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാനേജ്‌മെന്റ് നടപടി. അതേസമയം അധ്യാപകരെ പിരിച്ചു വിടുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് വിദേശികളുടെ ലെവി ഇരട്ടിച്ചതോടെ പ്രവാസികള്‍ കുട്ടികളെ നാട്ടിലെ സ്‌കൂളുകളിലേക്ക് മാറ്റി ചേര്‍ക്കുന്നുണ്ട്. നേരത്തെ 11000 കുട്ടികളുണ്ടായിരുന്നിടത്ത് 6800 ആയി ചുരുങ്ങി. ഇതോടെ സ്‌കൂളിന്റെ വരുമാനം കുറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കാന്‍ നീക്കം തുടങ്ങിയത്.
അധ്യാപകരുടെ എണ്ണം വെട്ടിക്കുറക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ജനറല്‍ ബോഡിയോഗം വിളിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ എംബസി, സകൂള്‍ മാനേജിങ് കമ്മിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്..
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.