Currency

അഭയാര്‍ഥികള്‍ക്ക് വീട് നല്‍കാനൊരുങ്ങി അമേരിക്കന്‍ ടെക് കമ്പനി

സ്വന്തം ലേഖകന്‍Monday, January 30, 2017 7:05 am

ന്യൂയോര്‍ക്ക്: അഭയാര്‍ഥികള്‍ക്ക് വീട് നല്‍കുമെന്നറിയിച്ച് അമേരിക്കന്‍ ടെക് കമ്പനി. എയര്‍ ബിഎന്‍ബി എന്ന സ്ഥാപനമാണ് അഭയാര്‍ഥികള്‍ക്ക് സഹായവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തും ഹോം സ്റ്റേ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് എയര്‍ ബിഎന്‍ബി. ഫെയ്സ്ബുക്കിലൂടെ കമ്പനിയുടെ സി.ഇ.ഒ ബ്രയാന്‍ ചെക്സി ഇക്കാര്യം അറിയിച്ചത്.

സ്വന്തം നഗരത്തില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക് വീട് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഹോം സ്റ്റേ ശൃഖലയുടെ ഭാഗമായി ലോകത്താകമാനം മൂന്ന് മില്യണ്‍ വീടുകളുണ്ട്. അതുകൊണ്ട് തന്നെ അഭയാര്‍ഥികള്‍ക്ക് വീടൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കമ്പനി സി.ഇ.ഒ ഫെയ്സ്ബുക്കില്‍ കുറിച്ചു. സഹായം ആവശ്യമുള്ളവര്‍ തന്റെ മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ അയച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും കമ്പനി ഇത്തരത്തില്‍ സഹായം നല്‍കിയിട്ടുണ്ട്. ഇറ്റലിയിലും ചിലിയിലും ഭൂകമ്പങ്ങളുണ്ടായപ്പോള്‍ സഹായവുമായി എയര്‍ ബിഎന്‍ബി രംഗത്തെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x