Currency

വിസ നിയന്ത്രണം: യുഎസിലെ ഐടി പ്രൊഫഷനുകൾ കാനഡയിലേക്ക്

സ്വന്തം ലേഖകൻSunday, October 1, 2017 2:47 pm

ടൊരോന്റോ: ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിസ നിയന്ത്രണത്തെ തുടർന്നു യുഎസിൽ ഐടി മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികൾ കാനഡയിൽ തൊഴിൽ തേടാൻ തുടങ്ങിയതായി കണക്കുകൾ. ട്രംപിന്റെ നിലപാടൂകളെ തുടർന്ന് അമേരിക്കയിൽ വിവിധ കമ്പനികളിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്നും ഇതിനോടകം തന്നെ നിരവധി അപേക്ഷകൾ ടൊരോന്റോയിലെ വിവിധ ഐടി കമ്പനികൾക്കു ലഭിച്ചതായാണു കണക്ക്.

2016ലെ യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ കാനഡയിലെ ഐടി കമ്പനികളിലേക്ക് സിലിക്കൺ വാലി അടക്കമുള്ള ഇടങ്ങളിലെ കമ്പനികളിൽ തൊഴിൽ ചെയ്യുന്നവരിൽ നിന്നും മുൻ വർഷത്തേക്കാൾ രണ്ടിരട്ടി തൊഴിൽ അപേക്ഷകളാണു ലഭിച്ചത്. നേരത്തെ കാനഡയിലെ ഐടി കമ്പനികളിൽ നിന്നും അമേരിക്കൻ കമ്പനികളിലേക്കു തൊഴിൽ തേടുന്നതായിരുന്നു പ്രവണത. ഇതിനാണു ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x