Currency

ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് തുരങ്കപാത 16 മുതല്‍ താല്‍ക്കാലികമായി അടയ്ക്കും

സ്വന്തം ലേഖകന്‍Saturday, February 15, 2020 11:30 am
tunnel

ദോഹ: ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് തുരങ്കപാത ഈ മാസം 16 മുതല്‍ 29 വരെ താല്‍ക്കാലികമായി അടയ്ക്കും. രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പാത അടയ്ക്കുന്നത്. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യം പൂര്‍ത്തിയാക്കുന്നതിനാണ് പാത അടയ്ക്കുന്നത്. എന്നാല്‍ 21, 28 തീയതികളില്‍ മാത്രം 24 മണിക്കൂറും തുരങ്കപാത അടയ്ക്കും.

ഇക്കാലയളവില്‍ ഗരാഫത്ത് അല്‍ റയ്യാനില്‍ നിന്ന് ദോഹയിലേക്ക് വരുന്നവരെ ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്ക് വഴിതിരിച്ചുവിടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x