Currency

തീവ്രവാദ ബന്ധം; നടപടി ശക്തമാക്കി കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, March 4, 2017 3:19 pm

ഇസ്ലാമിക സ്‌റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി കണ്ടെത്തിയ എട്ട് കുവൈത്ത് പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വദേശത്തും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിര്‍ദേശം.

കുവൈത്ത് സിറ്റി: തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ കുവൈത്ത് നടപടി ശക്തമാക്കി. ഇസ്ലാമിക സ്‌റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി കണ്ടെത്തിയ എട്ട് കുവൈത്ത് പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വദേശത്തും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിര്‍ദേശം. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

കൂടാതെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യാത്രാവിലക്ക് ഏര്‍പ്പെടുത്താനും ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയാനും എക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദേശിച്ചു.

ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും എക്യരാഷ്ട്ര സഭയ്ക്ക് പ്രത്യേക സമിതിയുണ്ട്. ഈ സമിതിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും തീവ്രാദ ബന്ധം കണ്ടെത്തുകയും ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x