അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ദക്ഷിണേഷ്യയില്‍ അമേരിക്കന്‍ നയങ്ങള്‍ക്കും പൗരന്മാര്ക്കും എതിരായി ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായുമാണ് അമേരിക്കയുടെ വിലയിരുത്തല്‍.
വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കക്കാര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുകളുമായി അമേരിക്ക. പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദി സാന്നിധ്യം ചൂണ്ടിക്കാണിച്ചാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്.
ഇത് സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ദക്ഷിണേഷ്യയില്‍ അമേരിക്കന്‍ നയങ്ങള്‍ക്കും പൗരന്മാര്ക്കും എതിരായി ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായുമാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ബംഗ്ലാദേശിലും നിരവധി തീവ്രവാദി അക്രമങ്ങള്‍ നടന്നിട്ടുള്ളതായും അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള യാത്ര അമേരിക്കന്‍ പൗരന്മാര് ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ പാകിസ്ഥാനില്‍ ലോകത്തെങ്ങും വേരുകളുള്ള തീവ്രവാദ സംഘടനകളും പ്രാദേശിക വിഭാഗീയ സംഘങ്ങളും മറ്റു തീവ്രവാദികളും അമേരിക്കന്‍ പൗരന്മാര്ക്ക് ഭീഷണിയുയര്‍ത്തുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.