
അബുദാബി: ബനിയാസില്‍ നിന്ന് അല്ഹീലിയയിലേക്കുള്ള റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡില്‍ (C311) നിന്ന് അല്ഹീലിയ വഴി അല്മൊഅസാസ്, അല്ഷംക സൗത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 5.4 കോടി ദിര്‍ഹം ചെലവിട്ടാണു പൂര്‍ത്തിയാക്കിയത്.
സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും അബുദാബി പൊതു സേവന വിഭാഗമായ മുസാനദയുടെയും സഹകരണത്തോടെയായിരുന്നു നിര്‍മാണം. പദ്ധതി യാഥാര്‍ഥ്യമായതോടെ അബുദാബി, ദുബായ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമായി. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 121 എല്‍ഇഡി ലൈറ്റുകളാണ് തെരുവുവിളക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.