Currency

നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, April 30, 2020 10:15 am
expat0

ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികള്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. അതേസമയം വിമാന സര്‍വീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ്: cgidubai.gov.in/covid.

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നോര്‍ക്ക നടത്തുന്ന രജിസ്ട്രേഷന്‍ സംവിധാനത്തില്‍ മൂന്ന് ലക്ഷത്തില്‍ അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. 320463 പ്രവാസികളാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x