
കുവൈത്ത് സിറ്റി: ഈ വര്‍ഷം വിവിധ വകുപ്പുകളില്‍ നിന്നായി 2500 വിദേശ ജീവനക്കാരെ ഒഴിവാക്കാന്‍ പദ്ധതി. സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പാര്‍ലമെന്റിലെ തദ്ദേശീയ തൊഴില്‍ വിഭവ-വികസന സമിതി മേധാവി മുഹമ്മദ് അല്‍ ഹുവൈലയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കഴിഞ്ഞദിവസം ചേര്‍ന്ന സമിതി യോഗത്തില്‍ സാമ്പത്തികകാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നത് ശരിയായ ദിശയില്‍ മുന്നോട്ടുപോവുകയാണ്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം 3100 വിദേശികളെയാണ് പൊതുമേഖലയില്‍നിന്ന് പിരിച്ചുവിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.