ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഇനി നിയമവിധേയമായി രാജ്യം വിടാം. സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഇളവനുവദിക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ദോഹ: ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്ന വിദേശികള്‍ക്ക് ഇനി നിയമവിധേയമായി രാജ്യം വിടാം. സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഇളവനുവദിക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വിസ കാലാവധി കഴിഞ്ഞും റസിഡന്റ്സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പുകാലത്ത് രേഖകള്‍ ശരിയാക്കി രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ സാധിക്കും.
രാജ്യത്തേക്കുള്ള എന്‍ട്രി, എക്സിറ്റ്, റസിഡന്‍സ്, സ്പോണ്‍സര്‍ഷിപ്പ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍ മൂന്ന് മാസ കാലയളവിൽ ഇളവ് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.