
കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കൂളിമുട്ടം താണിയപീടികയില്‍ സഗീറാണ് (54) മരിച്ചത്. അല്‍ റായ് ഫോര്‍ത് റിങ് റോഡില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പിതാവ്: ബീരാന്‍കുഞ്ഞി. മാതാവ്: മര്‍യം. ഭാര്യ സജിന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.