
അബുദാബി: റോഡുകളില്‍ അടുത്തമാസം 15ന് ടോള്‍ പ്രാബല്യത്തില്‍ വരും. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, അല്‍ മക്താ പാലം, മുസ്സഫ പാലം എന്നിവയിലായി നാല് ടോള്‍ ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
അബുദാബി എമിറേറ്റിലേക്ക് പോകുന്ന റോഡുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ടോള്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. അബുദാബി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ ഏതെങ്കിലും അബുദാബി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന് നടത്താം. ഒക്ടോബര്‍ 15-ന് മുമ്പ് എമിറേറ്റില്‍ സൗജന്യമായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉപയോക്താക്കള്‍ക്ക് ടോള്‍ ഗേറ്റുകള്‍ കടക്കുന്നതിനുമുമ്പ് വെബ്സൈറ്റില്‍ അവരുടെ അക്കൗണ്ടില്‍ പ്രവേശിച്ച് ടോള്‍ സിസ്റ്റത്തിലൂടെ രജിസ്റ്റര്‍ ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.