സ്വിസ് പെര്‍മനന്റ് റെസിഡണ്ട്ഷിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയമം പരിഷ്കരിക്കുന്നു. പെര്‍മനന്റ് റെസിഡണ്ട്ഷിപ്പായ 'സി' ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഭേദഗതി.
സൂറിച്ച്: സ്വിസ് പെര്‍മനന്റ് റെസിഡണ്ട്ഷിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയമം പരിഷ്കരിക്കുന്നു. 46 അംഗ സ്റ്റേറ്റ് കൗണ്‍സില്‍ ഇതിനു അനുമതി നൽകി. പാര്‍ലമെന്റും, കേന്ദ്രമന്ത്രിസഭയും നേരത്തെ ഇത് സംബന്ധിച്ച ഭേദഗതിക്ക് അനുമതി നൽകിയതിനാൽ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന മുറക്ക് ഭേദഗതി ചെയ്ത നിയമം പാസാകാനാണ് സാധ്യത.
പെര്‍മനന്റ് റെസിഡണ്ട്ഷിപ്പായ ‘സി’ ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഭേദഗതി. അപേക്ഷകന്റെ മാതൃ രാജ്യത്തെ അടിസ്ഥാനമാക്കി, 5 അല്ലെങ്കില്‍ 10 വര്‍ഷം സ്വിറ്റ്സർലാൻഡിൽ പൂര്‍ത്തിയാക്കിയാല്‍, പെര്‍മനന്റ് റസിഡണ്ട്ഷിപ്പിനു അര്‍ഹമാകുന്ന നിലവിലെ സാഹചര്യത്തിനു ഇതോടെ മാറ്റം വരും.
‘ബി’ പെര്‍മിറ്റ് ‘സി’ ആയി മാറ്റുന്നത് ഇനി മുതൽ ഭാഷ സ്വാധീനം, സ്വിസ് സമൂഹവുമായി ഇടകലരുന്നത്, നിയമങ്ങള്‍ പാലിക്കുക, ശിക്ഷിക്കപെടാതിരിക്കുക, തൊഴില്‍രഹിത, പബ്ലിക് ഫണ്ടുകളുടെ ആനുകൂല്യം പറ്റുന്നത്, വിദ്യാഭ്യാസ,തൊഴില്‍ യോഗ്യതകള്‍ തുടങ്ങി നിരവധി കാര്യങ്ങൾ അടിസ്ഥാനമാക്കിയാകും. ‘സി’ പെര്‍മിറ്റ് ഒരിക്കല്‍ കിട്ടിയാലും, വ്യവസ്ഥകള്‍ പാലിക്കപെടുന്നില്ലെങ്കില് തിരിച്ചു ”ബി” പെർമിറ്റിലേക്കു തരം താഴ്ത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതിനിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡ് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ കര്‍ശനമായ വാഹന പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. അമേരിക്കന്‍ മാതൃകയിലുള്ള എസ്ടാ തുല്യമായ എതിയാസ് സിസ്റ്റം ആണ് നടപ്പിലാക്കുന്നത്. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ക്കാണ് എതിയാസ് ബാധകമാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hello there and thank you for your info – I’ve definitely
picked up something new from right here. I did however expertise several technical points using this web site, since I experienced to reload the
website lots of times previous to I could get it
to load correctly. I had been wondering if your hosting is OK?
Not that I am complaining, but slow loading instances times will often affect your placement in google and could damage your high-quality score if advertising and marketing with Adwords.
Anyway I am adding this RSS to my email and can look
out for a lot more of your respective fascinating content.
Ensure that you update this again soon.