Currency

അദാബിയില്‍ 2 റോഡുകളില്‍ ഗതാഗതനിയന്ത്രണം

സ്വന്തം ലേഖകന്‍Friday, July 19, 2019 1:51 pm

അബുദാബി: അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ 2 റോഡുകളില്‍ ഗതാഗത നിയന്ത്രണം. റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ ഇന്നു മുതല്‍ ഞായര്‍ വരെ വലതുവശത്തെ 2 ലെയ്‌നുകള്‍ ദിവസവും അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ അടച്ചിടും.

അല്‍മര്‍യ ഐലന്‍ഡിലേക്കുള്ള സര്‍വീസ് റോഡ് ഇന്നലെ അര്‍ധരാത്രി 12 മുതല്‍ ഇന്നു രാത്രി 11.30 വരെ അടച്ചിടും. യാത്രക്കാര്‍ ബദല്‍ റോഡുകളെ ആശ്രയിക്കണമെന്നും ഗതാഗത നിയമം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x