Currency

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന്

സ്വന്തം ലേഖകന്‍Saturday, November 3, 2018 3:33 pm

റിയാദ്: സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന് ഉന്നതസഭക്ക് സമര്‍പ്പിച്ചു. അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. തെറ്റ് പറ്റിയില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് പിഴക്കെതിരെ വിയോജിപ്പ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ട്രാഫിക് മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ട്രാഫിക് നിയമലംഘനത്തെക്കുറിച്ച് വിയോജിപ്പ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് വ്യക്തമാക്കിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പരിഷ്‌കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന് ഉന്നതസഭക്ക് സമര്‍പ്പിച്ചിരിക്കയാണ്.

നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയത് രാജ്യത്ത് അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ചെറിയ അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമകള്‍ക്ക് തന്നെ തെറ്റുകാരെ നിര്‍ണിക്കുന്ന തെളിവുകള്‍ രേഖപ്പെടുത്തി വാഹനം നിരത്തില്‍ നിന്ന് മാറ്റിയിടാവുന്നതാണ്. മുമ്പ് നിസാര അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും റോഡ് ഗതാഗതം തടസ്സപ്പെടുന്ന പ്രവണത ഉണ്ടായിരുന്നു. ഇതിന് ഇതോടെ അറുതി വരുമെന്നും ട്രാഫിക് മേധാവി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x