ഒരുദിവസത്തെ നിര്‍ബന്ധിത പരിശീലനപരിപാടിയില്‍ മാറ്റം വരുത്താന്‍ ഡല്‍ഹി പോലീസ്. ദേശഭക്തിഗാനം, ഭജന, പ്രാര്‍ഥന എന്നിവ പരശീലന പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
ന്യൂഡല്‍ഹി: ഗതാഗതനിയമം ലംഘിക്കുന്നതിന് പിടിക്കപ്പെടുന്നവര്‍ക്കുള്ള ഒരുദിവസത്തെ നിര്‍ബന്ധിത പരിശീലനപരിപാടിയില്‍ മാറ്റം വരുത്താന്‍ ഡല്‍ഹി പോലീസ്. ദേശഭക്തിഗാനം, ഭജന, പ്രാര്‍ഥന എന്നിവ പരശീലന പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
മദ്യപിച്ച് വാഹനമോടിക്കല്‍, റെഡ് ലൈറ്റ് ലംഘിക്കല്‍, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, ചരക്കുവാഹനത്തില്‍ യാത്രക്കാരെ കയറ്റല്‍ എന്നിവയ്ക്ക് പിടികൂടിയാല്‍ കോടതിയില്‍ ചെല്ലാന്‍ അടച്ചശേഷം പരിശീലന ക്ലാസില്‍ പങ്കെടുക്കണം. പരിശീലന ക്ലാസില്‍ പങ്കെടുത്താല്‍ മാത്രമേ വാഹനത്തിന്റെ രേഖകള്‍ തിരികെ നല്‍കൂ. ബോധവത്കരണത്തിന്റെ ഭാഗമായി ദേശഭക്തിഗാനങ്ങളും പ്രാര്‍ഥനകളും കേള്‍പ്പിക്കുന്നത് അവരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.