Currency

അബുദാബിയില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം

സ്വന്തം ലേഖകന്‍Sunday, June 24, 2018 1:06 pm

അബുദാബി: രാജ്യാന്തര വിമാനത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സുഖമായി ഉറങ്ങാനും വിശ്രമിക്കാനും സൗകര്യമൊരുങ്ങി. ടെര്‍മിനല്‍ മൂന്നിലാണ് പുതുതായി സൗകര്യം ഏര്‍പ്പെടുത്തിയത്. നേരത്തേ ടെര്‍മിനല്‍ ഒന്നിലും ഇത് ഏര്‍പ്പെടുത്തിയിരുന്നു. ഒരേസമയം 38 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വ്യത്യസ്ത മുറികളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടും രണ്ടിലേറെയും പേര്‍ക്കു കിടക്കാവുന്ന മുറികളും കുടുംബത്തിന് ഒന്നിച്ച് കഴിയാവുന്ന മുറിയുമുണ്ട്.

വിമാനത്താവളത്തിനകത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് ഈ സൗകര്യം. മണിക്കൂര്‍ കണക്കാക്കിയാണ് പണം ഈടാക്കുക. ഉറങ്ങേണ്ട സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനുമാകും. ദീര്‍ഘ യാത്രയ്ക്കിടയില്‍ ഉറക്കം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് അബുദാബി എയര്‍പോര്‍ട് ആക്ടിങ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ സൗദ് അല്‍ ഷംസി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x