നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗജന്യ ട്രാന്‍സിറ്റ് വിസ പ്രാബല്യത്തിൽ. നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അഞ്ചു മണിക്കൂറിലധികം ദോഹയില്‍ തങ്ങുന്നവര്‍ക്ക് കോംപ്ലിമെന്‍ററി വിസ അനുവദിക്കും.
രാജ്യത്തെ സഞ്ചാര സൗഹൃദ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ എയര്‍വേയ്സും ടൂറിസം അതോറിറ്റിയും സംയുക്തമായാണ് സൗജന്യ വിസ രീതി ആവിഷ്കരിച്ചത്. സൗജന്യ ട്രാന്‍സിറ്റ് വിസക്കു വേണ്ടി ഖത്തര്‍ എയര്‍വേയ്സ് ഓഫീസുകള്‍ മുഖേനയോ ഓണ്‍ലൈനിലൂടെയോ അപേക്ഷിക്കാം. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യന്നതിനുള്ള ടിക്കറ്റുണ്ടായിരിക്കണമെന്ന് മാത്രം.
വെബ്സൈറ്റ് – http://www.qatarairways.com/in/en/qatar-transit-visa.page
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
ഈ വാർത്ത മുൻപേ വന്നിട്ടുള്ളതല്ലേ. ഇന്ന് മുതലാണോ ഇത് പ്രാബല്യത്തിലായതു.