Currency

കൊവിഡ് 19: ഒമാനിലെ മത്ര പ്രവിശ്യ പൂര്‍ണമായും അടച്ചു

സ്വന്തം ലേഖകന്‍Wednesday, April 1, 2020 1:44 pm

മസ്‌കറ്റ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സായുധസേനയുടെ നിയന്ത്രണത്തില്‍ മത്ര പ്രവിശ്യ പൂര്‍ണമായും അടച്ചു. മത്ര പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റൂവി, ദാര്‍സൈത്, വാദി കബീര്‍, ഹമറിയ എന്നിവടങ്ങളിലേക്കുള്ള റോഡുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഒരു പ്രവശ്യയാണ് മത്ര. സുരക്ഷാ സേനയുടെ അഞ്ചു പരിശോധന കേന്ദ്രങ്ങള്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഉണ്ടാകും. ഒമാന്‍ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും തങ്ങളുടെ താമസ സ്ഥലങ്ങളില്‍ തുടരുവാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x