
കുവൈറ്റ് സിറ്റി: ഫീസ് സംബന്ധിച്ച കാര്യങ്ങളിൽ വിദേശികളും സ്വദേശികളും തമ്മിൽ അന്തരമുണ്ടെങ്കിലും അവശ്യഘട്ടങ്ങളിൽ വിദേശികൾക്കു ചികിത്സ നിഷേധിക്കരുതെന്നു കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ആശുപത്രി അധികൃതർക്കു നിർദേശം നൽകി.
വിദേശികൾക്കു സർക്കാർ ചികിൽസാ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഫീസിനേക്കാൾ പ്രധാനം ചികിൽസ തേടിയെത്തുന്നവരുടെ ജീവനാണ്. അതിനാൽ എത്രയും പെട്ടെന്ന് ചികിൽസ ലഭ്യമാക്കേണ്ടതാണ്. ഫീസ് സംബന്ധിച്ച കാര്യങ്ങൾ അതു കഴിഞ്ഞു മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.