Currency

ദോഹയില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, May 18, 2018 12:24 pm

ദോഹ: ട്രക്കുകള്‍ ദോഹ നഗരത്തില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റമസാനിലെ വാഹനത്തിരക്ക് കണക്കിലെടുത്താണ് ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റമസാന്‍ തീരുംവരെ ഈ നിയന്ത്രണം ബാധകമായിരിക്കുമെന്നു പൊതുഗതാഗത ഡയറക്ടറേറ്റ് അറിയിച്ചു.

രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെയും വൈകിട്ട് ആറുമുതല്‍ അര്‍ധരാത്രി വരെയുമാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x