Currency

ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കു ഇന്ത്യന്‍ വംശജയും പരിഗണിക്കപ്പെടുന്നു

സ്വന്തം ലേഖകൻThursday, November 17, 2016 7:09 pm

നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ സുപ്രധാന പദവിയായ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഇന്ത്യന്‍ വംശജയും സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലിയും പരിഗണിക്കപ്പെടുന്നു.

ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ സുപ്രധാന പദവിയായ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഇന്ത്യന്‍ വംശജയും സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലിയും പരിഗണിക്കപ്പെടുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം തെരെഞ്ഞെടുപ്പിൽ പ്രൈമറിയില്‍ ആദ്യം ഫ്ലോറിഡ സെനേറ്ററായിരുന്ന മാര്‍കോ റൂബിയോയെയാണ് ഹാലി പിന്തുണച്ചിരുന്നത് എന്നാല്‍ പിന്നീട് ട്രംപിന് പൂര്‍ണ പിന്തുണ അറിയിക്കുകയും ന്യൂയോര്‍ക്കില്‍ നിന്നും അദ്ദേഹത്തിന് വോട്ടുനല്‍കുമെന്ന് ഹാലി വ്യക്തമാക്കുകയും ചെയ്തിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x