
കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഷിറിന്‍ മാത്യുവിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. ആഗസ്റ്റ് 28 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവിറങ്ങിയത്. മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്ന ഷിറിന്‍ മാത്യു സതേണ്‍ ഡിസ്ട്ര്ര്രിക് ഓഫ് കാലിഫോര്‍ണിയ യു.എസ്. അറ്റോര്‍ണി ഓഫീസില്‍ ക്രിമിനല്‍ ഹെല്‍ത്ത് കെയര്‍ ഫ്രോട് കോര്‍ഡ്ിനേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, ഡ്യൂക് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലൊയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഷിറിന്‍ മാത്യുവിന് നോമിനേഷന്‍ ലഭിച്ചതില്‍ സഹപ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഡിസ്ട്രിക് കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.