ചിക്കാഗോ: കുട്ടികളായിരിക്കുമ്പോൾ തങ്ങൾ അറിഞ്ഞോ അറിയാതെയോ നിയമ വിധേയമല്ലാതെ അമേരിക്കയിലെത്തിയ (ഡ്രീമേർസ്) 18 ലക്ഷത്തോളം പേർക്കു യുഎസ് പൗരത്വം നൽകുന്നതു സംബന്ധിച്ച ബില്ലിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
അധ്വാനിക്കുന്ന കുടിയേറ്റക്കാർക്ക് പ്രചോദനമാകുന്നതിനാണ് പൗരത്വം നൽകുന്നതെന്നു ട്രംപ് പറഞ്ഞു. ധനബിൽ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് ഡെമോക്രാറ്റുകളുമായി ഉണ്ടാക്കിയ ധാരണയുടെ പശ്ചാത്തലത്തിലാണ് പ്രസിഡൻറിന്റെ നയം മാറ്റമെന്നാണ് സൂചന.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം സതേൺ ബോർഡർ സംരക്ഷിക്കുന്നതിനാവശ്യമായ മതിൽ പണിയുന്നതിന് 25 ബില്യൺ ഡോളറിന്റെ ട്രസ്റ്റ് ഫണ്ട് ഫെബ്രുവരിയിൽ ചേരുന്ന സെനറ്റ് അംഗീകരിക്കുമെന്നാണു കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.