Currency

ബിസിനസ് സാമ്രാജ്യം ആണ്‍മക്കള്‍ക്ക് കൈമാറുകയാണെന്ന് ട്രംപ്

സ്വന്തം ലേഖകന്‍Thursday, January 12, 2017 2:36 pm

ആണ്‍മക്കളായ ഡൊണാള്‍ഡ് ജൂനിയറിനും എറികിനുമാണ് ബിസിനസ് കൈമാറിയത്. തന്റെ ബിസിനസ് പൂര്‍ണ ചുമതലയും നിയന്ത്രണവും മക്കള്‍ക്ക് ഔദ്യോഗികമായി കൈമാറിയെന്ന് ട്രംപ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് തന്റെ ബിസിനസില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കുകയാണെന്ന് ട്രംപിന്റെ അഭിഭാഷക ഷെരി ഡില്ലണ്‍ പറഞ്ഞു.

വാഷിങ്ടണ്‍: തന്റെ ബിസിനസ് സാമ്രാജ്യം ആണ്‍മക്കള്‍ക്ക് കൈമാറുകയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണ്‍മക്കളായ ഡൊണാള്‍ഡ് ജൂനിയറിനും എറികിനുമാണ് ബിസിനസ് കൈമാറിയത്. തന്റെ ബിസിനസ് പൂര്‍ണ ചുമതലയും നിയന്ത്രണവും മക്കള്‍ക്ക് ഔദ്യോഗികമായി കൈമാറിയെന്ന് ട്രംപ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് തന്റെ ബിസിനസില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കുകയാണെന്ന് ട്രംപിന്റെ അഭിഭാഷക ഷെരി ഡില്ലണ്‍ പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ പദ്ധതികള്‍ മുന്‍ പ്രസിഡന്റുമാരുടെ നിലവാരത്തിനൊത്തുയരുന്നില്ലെന്ന് ഗവണ്‍മെന്റ് എത്തിക്‌സ് ഓഫീസ് പറഞ്ഞു. ട്രംപ് വൈരുദ്ധ്യമായ ആസ്തികള്‍ ഒഴിവാക്കണമെന്നാണ് ഓഫീസിന്റെ ആദ്യ നിര്‍ദേശമെന്ന് ഗവണ്‍മെന്റ് എത്തിക്‌സ് ഓഫീസ് ഡയറക്ടര്‍ വാള്‍ട്ടര്‍ ഷൗബ് പറഞ്ഞു.

ഡോണും ഏറികും അലനും സംയുക്തമായി ട്രംപ് ഓര്‍ഗനൈസേഷനെ നയിക്കുമെന്നും പ്രസിഡന്റായി ചുമതല വഹിക്കുന്ന കാലയളവില്‍ ട്രംപിന്റെ യാതൊരു പങ്കാളിത്തവുമില്ലാതെ തീരുമാനങ്ങളെടുക്കുമെന്നും ഡില്ലണ്‍ പറഞ്ഞു. ബിസിനസ് താല്‍പര്യങ്ങള്‍ പ്രത്യേകമായി സംരക്ഷിക്കുന്നതിന് രൂപരേഖ തയാറാക്കാന്‍ ട്രംപ് കമ്പനികളായ മോര്‍ഗന്‍, ലെവിസ്, ബൊക്യൂസ് എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡില്ലണ്‍ പറഞ്ഞു. താല്‍പര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടാകാതിരിക്കാന്‍ ട്രസ്റ്റിന്റെ മാനേജ്‌മെന്റ് ബോര്‍ഡില്‍ എതിക്‌സ് അഡ്‌വൈസറെ നിയമിക്കുമെന്നും ഡില്ലണ്‍ അറിയിച്ചു.

പ്രസിഡന്റ് പദവിയെ ട്രംപ് സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തില്ലെന്ന് വ്യക്തമാക്കാനാണ് ട്രംപും ഡില്ലണും ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. താല്‍പര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടാകാതിരിക്കാന്‍ 30 തിലേറെ ഇടപാടുകള്‍ റദ്ദാക്കിയെന്നും അവര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x