വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സീമ വർമ ട്രംപ് സർക്കാറിന്റെ ഉന്നത പദവിയിൽ. ആരോഗ്യവകുപ്പിലെ സെന്റേഴ്സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക് എയ്ഡ് സര്‍വീസില്‍ അഡ്മിനിസ്ട്രേറ്ററായാണ് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സീമ വർമയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ വംശജ നിക്കി ഹേലിയെ യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതിയായി നോമിനേറ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു മറ്റൊരു ഇന്ത്യൻ വംശജ കൂടി ട്രംപ് സർക്കാറിൽ ഉന്നത പദവമ്യിൽ എത്തുന്നത്. ആരോഗ്യവകുപ്പ് തലവനായി യുഎസ് ജനപ്രതിനിധിസഭാംഗവും പ്രമുഖ സര്‍ജനുമായ ടോം പൈസിനെയും ട്രംപ് നോമിനേറ്റു ചെയ്തു. ഇരുവരുടെയും നിയമനത്തിനു സെനറ്റിന്റെ അംഗീകാരം കിട്ടേണ്ടതുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.