Currency

അമേരിക്കയിലേക്ക് പ്രവേശനമില്ല; ഇമിഗ്രേഷന് താത്കാലികമായി വിലക്കേര്‍പ്പെടുത്തുമെന്ന് ട്രംപ്

സ്വന്തം ലേഖകന്‍Tuesday, April 21, 2020 11:06 am

വാഷിങ്ടണ്‍: മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു പ്രസ്താവന. മറ്റ് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഉടന്‍ ഇറക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, കാനഡ, മെക്സിക്കോ, ഇറാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണ മാകും നിലവിലെ തീരുമാനം.

‘കാണാന്‍ സാധിക്കാത്ത ഒരു ശത്രുവില്‍ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലും, അമേരിക്കയിലെ പൗരന്മാരുടെ ജോലി സംരക്ഷിക്കണമെന്നതിനാലും മറ്റ് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഞാന്‍ ഒപ്പ് വയ്ക്കും’- ട്രംപ് കുറിച്ചു.

പെട്ടെന്നുള്ള ട്രംപിന്റെ തീരുമാനം വലിയ ആശയക്കുഴപ്പങ്ങളാണ് വിമാനത്താവളങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരില്‍ സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം എത്ര നാള്‍ വരെയാകും ഈ വിലക്കെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കാന്‍ തയാറായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x