വാഷിംഗ്ടൺ: ടോം പ്രൈസ് രാജിവച്ച ഒഴിവിൽ ഹെൽത്ത് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജയായ സീമ വർമയുടെ പേര് സജീവമാണെന്നു റിപ്പോർട്ട്. മെഡിക്കെയർ, മെഡിക്കെയ്ഡ് സർവീസിന്റെ അഡ്മിനിസ്ട്രേറ്റർ ആയി ട്രംപ് നിയമിച്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ച സീമയ്ക്ക് ഇതിനോടകം ട്രംപിന്റെ പ്രശംസ നേടാനായിട്ടുണ്ട്.
വെള്ളിയാഴ്ച ടോം പ്രൈസ് രാജി സമർപ്പിച്ചതോടെ അടുത്ത ഹെൽത്ത് സെക്രട്ടറി ആരാണെന്നുള്ള ചർച്ചകൾ വാഷിങ്ടണിൽ സജീവമായി തുടരവേയാണു സീമ വർമയുടെ പരിഗണിക്കപ്പെടുന്ന വിവരം പുറത്തുവരുന്നത്. ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷൻ സ്ക്കോട്ട് ഗോട്ടലിസും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.