Currency

മുഴുവന്‍ വിദേശ തൊഴില്‍ വീസകളും വിലക്കി അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു

സ്വന്തം ലേഖകന്‍Tuesday, June 23, 2020 3:18 pm

ന്യൂയോര്‍ക്ക്: ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വീസകള്‍ വിലക്കി അമേരിക്ക. സുപ്രധാന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള H1B വീസകള്‍, ഹ്രസ്വകാല തൊഴിലാളികള്‍ക്കുള്ള H2B വീസകള്‍, കമ്പനി മാറ്റത്തിനുള്ള L1 വീസകള്‍ എന്നിവയാണ് വിലക്കിയത്. ഇപ്പോള്‍ അമേരിക്കയിലുള്ളവര്‍ക്ക് വിലക്ക് ബാധകമല്ല. ഈ മാസംവരെ വിസകള്‍ വിലക്കി നേരത്തെ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്ക് ഈ വര്‍ഷം മുഴുവന്‍ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

ലോകത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. അമേരിക്കയില്‍ ഇതുവരെ 1,22,607 രോഗികള്‍ മരിച്ചു. ലോകത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 9179919 ആയി. ആകെ മരണം 473461 ആയി. അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലില്‍ മരണം 51,400 കടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x