Currency

ട്രംപിനെതിരെ അമേരിക്കയില്‍ വൻ പ്രതിഷേധം

സ്വന്തം ലേഖകൻSunday, January 15, 2017 7:37 pm

അമേരിക്കയില്‍ വര്‍ണവിവേചനത്തിന് എതിരെ പോരാട്ടം നയിച്ച ജോണ്‍ ലൂയിസിനെ ട്രംപ് അപമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ വാഷിംഗ്ടണില്‍ വൻ പ്രതിഷേധം. സ്ഥാനാരോഹണത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന് ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കു പൗരാവകാശ സംഘടനകള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

അമേരിക്കയില്‍ വര്‍ണവിവേചനത്തിന് എതിരെ പോരാട്ടം നയിച്ച ജോണ്‍ ലൂയിസിനെ ട്രംപ് അപമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. 1963-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനൊപ്പം വാഷിങ്ടണ്‍ മാര്‍ച്ച്‌ നടത്തിയ സമരപോരാളിയാണ് ലൂയിസ്. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുകയില്ലെന്ന ലൂയിസിന്റെ പ്രസ്താവനയോട്, വാചകമടിക്കാതെ സ്വന്തം കാര്യം നോക്കാനാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇതേതുടർന്നാണ്  പ്രതിഷേധം ശക്തമായത്.

മഴയെ അവഗണിച്ചു നൂറുകണക്കിനു പേര്‍ റാലിയില്‍ പങ്കെടുത്തു.  ജനുവരി 20നു ശേഷം തങ്ങള്‍ കൂടുതല്‍ കരുത്തോടെ തെരുവിലങ്ങുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. അതിനിടെ ജനുവരി 21ന് രാജ്യത്തെ സ്ത്രീകളൂം വുമണ്‍സ് മാര്‍ച്ച്‌ ഒണ്‍ ഡിസി എന്ന പേരില്‍ ട്രംപിനെതിരെ മാർച്ച് നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x